വനംവകുപ്പ് പട്രോളിങ് വാഹനത്തിനു നേരെ കാട്ടാന ആക്രമണം.. വനം വാച്ചർക്ക്…

വനംവകുപ്പ് പട്രോളിങ് വാഹനത്തിനു നേരെ കാട്ടാന ആക്രമണം. ആക്രമണത്തിൽ വനം വാച്ചർ രാമന് പരിക്കേറ്റു. ഇയാളെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെ വയനാട്ടിലെ തരിയോട് പത്താംമൈലിലാണ് ആക്രമണമുണ്ടായത്.

പട്രോളിങ് നടത്തുന്ന വാഹനത്തിനു നേരെ തോട്ടത്തിൽ നിന്ന് ആന പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ജീപ്പിന് പുറകിൽ ഒളിച്ചതായിരുന്നു രാമൻ. ഇതിനിടയിലാണ് പരിക്കേൽക്കുന്നത്. പരിക്ക് ഗുരുതരമല്ല.

Related Articles

Back to top button