കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു

രാവിലെ കൃഷിയിടത്തിലേക്ക് പോയ കർഷകൻ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു. മൊകേരി സ്വദേശിശ്രീധരൻ (75) ആണ് മരിച്ചത്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

വർഷങ്ങളായി ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

Related Articles

Back to top button