ഭാ​ഗ്യം തുണയായി… സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണു…

ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് യുവാവ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തമിഴ്നാട് മധുര സ്വദേശിയാണ് ഒഴുക്കിൽ പെട്ടത്. രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണുവാൻ എത്തുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടെങ്കിലും പാറയിൽ തങ്ങിനിന്നു. കൂടെ എത്തിയവർ ബഹളം വച്ചതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തുകയായിരുന്നു. കയർ യുവാവിന്റെ ശരീരത്തിൽ കെട്ടി വലിച്ച് കയറ്റിയാണ് രക്ഷപ്പെടുത്തിയത്. ഇവിടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 12 ജീവനുകളാണ് പൊലിഞ്ഞത്

Related Articles

Back to top button