വാളയാർ ആൾക്കൂട്ട കൊലപാതകം… ഇന്ന് മന്ത്രിയുമായി ചർച്ച… കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം. പാലക്കാട് ആർ.ഡി.ഒയും തൃശൂർ സബ് കളക്ടറും കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്. തൃശ്ശൂർ മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായിട്ടില്ല. കുടുംബത്തിനുള്ള ധനസഹായത്തിൽ ധാരണയാകാത്തതായിരുന്നു കാരണം. സബ് കളക്ടറെത്തി, ഇന്ന് മന്ത്രിയുമായി ചർച്ചക്ക് അവസരമൊരുക്കിയെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധത്തിൽ നിന്ന് കുടുംബം പിന്മാറിയത്. ഇവർ മുന്നോട്ട് വെച്ച മറ്റെല്ലാ ആവശ്യങ്ങളിലും സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്

Related Articles

Back to top button