മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു.. വള്ളത്തിൽ നിന്നു കടലിലേക്കുവീണത്….
വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങി വരുമ്പോഴാണ് വള്ളത്തിൽ നിന്നു കടലിലേക്കുവീണത്. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള വീട്ടിൽ രാജേഷ്(34) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. നാലംഗ സംഘമായി മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വിഴിഞ്ഞം ഹാർബർ ബെയ്‌സിനുള്ളിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. എൻജിൻ നിയന്ത്രിച്ചിരുന്നത് രാജേഷ് ആയിരുന്നുവെന്ന് വിഴിഞ്ഞം കോസ്‌റ്റൽ പൊലീസ് പറഞ്ഞു.
കൂടെയുണ്ടായിരുന്നവർ ഉടൻ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി.