ഷൂസ് ധരിക്കാതെ അഭിമുഖം.. വിവേക് രാമസ്വാമിയെ എടുത്തിട്ടലക്കി അമേരിക്കൻ വലതുപക്ഷം….

ബയോടെക് സംരംഭകനും ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനുമായ വിവേക് ​​രാമസ്വാമി, കാലിൽ ഷൂസ് ധരിക്കാതെ അഭിമുഖം നൽകുന്ന വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അമേരിക്കയിൽ ചർച്ച തകൃതിയായി നടക്കുകയാണ്.യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അമേരിക്കയിലെ ഓഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന വിവേകിനെ അമേരിക്കൻ വിരുദ്ധനെന്നടക്കം വിമർശിച്ചാണ് സമൂഹ മാധ്യമങ്ങളിൽ കമൻ്റുകൾ വരുന്നത്.കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൽകിയ തത്സമയ അഭിമുഖത്തിലാണ് വിവേക് ഷൂസ് ധരിക്കാതെ ഇരുന്നത്. അമേരിക്കയുടെ സംസ്കാരത്തിനും സാമൂഹ്യ മര്യാദകൾക്കും വിരുദ്ധമായ പ്രവർത്തിയെന്നാണ് ഇതിനെ വിമർശിക്കുന്നവരുടെ വാദം.

അതേസമയം കമന്റേറ്റർ ഇയാൻ മൈൽസ് ചിയോങ് വിമർശകർ ഉന്നയിക്കുന്നത് മണ്ടൻ വാദമാണെന്ന് വിമർശിച്ച് രംഗത്ത് വന്നു. സ്വന്തം വീടിനകത്ത് ഷൂസ് ധകിക്കാത്തത് അമേരിക്കൻ വിരുദ്ധതെയെന്ന് താൻ ആദ്യമായി കേൾക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. പിന്നാലെ വിമർശകർക്ക് മറുപടിയുമായി വിവേക് രാമസ്വാമിയും രംഗത്ത് വന്നു. ഇത് അമേരിക്കയാണെന്നും തനിക്ക് തോന്നുമ്പോഴൊക്കെ താൻ തൻ്റെ നായകളെ വീടിനകത്ത് തുറന്നുവിടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button