പ്രതിഷേധം സംഘർഷത്തിലേക്ക്.. ജുവനൈൽ ഹോമിന്റെ മതിൽ ചാടി യൂത്ത് കോൺഗ്രസ്.. വിദ്യാർത്ഥികളെ പുറത്തിറക്കി പരീക്ഷ എഴുതിക്കില്ല.. പകരം….

മുഹമ്മദ് ഷഹബാസ് വധക്കേസ് പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. ജുവനൈൽ ജസ്റ്റിസ് ഹോമിൽ തന്നെ പരീക്ഷ നടത്താനാണ് നീക്കം. സംഘർഷ സാധ്യത കണക്കാക്കിയാണ് തീരുമാനം. സിറ്റി പൊലീസ് കമ്മിഷണർ ടി നാരായൺ ആണ് ആവശ്യം ഉന്നയിച്ചത്. പ്രതികൾ സകൂളിൽ പരീക്ഷ എഴുതിയാൽ മറ്റു വിദ്യാർത്ഥികൾക്ക് മനസിക സമ്മർദം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പൊലീസ്.നേരത്തെ വെള്ളിമാടുകുന്ന് NGO ക്വാർട്ടേഴ്സ് സ്കൂളിലാണ് പരീക്ഷ കേന്ദ്രം തീരുമാനിച്ചിരുന്നത്. പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ ജുവനൈൽ ഹോമിലേക്ക് കെഎസ്‍യുവും എംഎസ്എഫും മാർച്ച് നടത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ജുവനൈൽ ഹോമിന് മുൻപിൽ ഇപ്പോളും പ്രതിഷേധം തുടരുകയാണ്.പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജുവനൈൽ ഹോമിന്റെ മതിൽ ചാടി കടക്കാൻ ശ്രമിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.മാധ്യമപ്രവർത്തകർക്ക് നേരെയും പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായി.വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. പ്രതികളെ സ്കൂളിലെത്തി പരീക്ഷ എഴുതിക്കാൻ ആയിരുന്നു തീരുമാനിച്ചത്. ഇതിനായി പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു.കേസില‍െ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതൻ എത്തിയാൽ തടയുമെന്ന് യൂത്ത് കോൺ​ഗ്രസും കെഎസ്‌യുവും പറ‍ഞ്ഞിരുന്നു. ജീവിക്കാനുള്ള അവകാശം കവർന്നവർക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നൽകരുതെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button