അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്ത് കോഹ്‍ലി.. പ്രണയത്തിലെന്ന് ആരാധകർ.. പിന്നാലെ കോഹ്ലി ചെയ്തത്….
പ്രമുഖ ഇന്ത്യൻ സിനിമ- സീരിയൽ നടി അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തതിൽ വിശദീകരണവുമായി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാം ഫീഡിൽ നിന്നു ഒഴിവാക്കലുകൾ നടത്തുമ്പോൾ അൽഗോരിതം തെറ്റായ ഇടപെടൽ നടത്തിയെന്നാണ് കോഹ്‍ലിയുടെ വിശദീകരണം.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കോഹ്ലിയുടെ വിശദീകരണം വരുന്നത്. “മറ്റൊരു തരത്തിലുള്ള ഉദ്ധേശവും ഇതിന് പിന്നിൽ ഇല്ല. അനാവശ്യമായ അനുമാനങ്ങളിലേക്ക് എത്തേണ്ടതുമില്ല,” കോഹ്ലി വ്യക്തമാക്കി.
ഏപ്രിൽ 30നാണ് അവ്നീത് കൗർ ഇൻസ്റ്റയിൽ ഏതാനും ചിത്രങ്ങൾ പങ്കിട്ടത്. പ്രിന്റഡ് റാപ്പ് സ്കർട്ടും പച്ച ക്രോപ്പ് ടോപ്പും ധരിച്ച ചിത്രങ്ങളാണ് താരം പങ്കിട്ടത്. വിരാട് കോഹ്‍ലി ചിത്രങ്ങൾ ലൈക്ക് ചെയ്തതോടെ സോഷ്യൽ മീഡയയിൽ കൂടുതൽ ആളുകളുടെ ശ്രദ്ധയിലേക്ക് ഇവ എത്താൻ ഇടയാക്കി.വന്‍തോതില്‍ ഫോളോവേഴ്സ് ഉള്ള കോഹ്‌ലിയുടെ ഏതൊരു പ്രവൃത്തിയും തീവ്രമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകാറുണ്ട്. ഒരു ലൈക്കിനെ അടിസ്ഥാനപ്പെടുത്തി വലിയ തോതിലുള്ള അനാവശ്യ ചര്‍ച്ചകള്‍ക്കും സദാചാര വിശകലനത്തിനും തുടക്കമിട്ടതോടെയാണ് കോഹ്‌ലിക്ക് വിശദീകരണം നല്‍കേണ്ടി വന്നത്.