കഴുത്തില്‍ ചെറിയ തോതിലുള്ള നിറവ്യത്യാസം…ഷെമി സംസാരിച്ചപ്പോള്‍…

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍. പൂര്‍ണ്ണമായും അപകടനില തരണം ചെയ്‌തെന്ന് പറയാന്‍ കഴിയില്ലെന്നും പൊലീസിന് മൊഴി നല്‍കാന്‍ കഴിയുന്ന ആരോഗ്യാവസ്ഥയിലാണെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

തലയില്‍ മുറിവുകളുണ്ട്. എന്നാല്‍ ചുറ്റിക കൊണ്ട് അടിച്ചതാണോയെന്ന് പറയാന്‍ സാധിക്കില്ല. കഴുത്തില്‍ ചെറിയ തോതിലുള്ള നിറവ്യത്യാസം ഉണ്ട്. സംസാരിച്ചപ്പോള്‍ ബന്ധുക്കളെ അന്വേഷിച്ചെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ വിശദീകരിച്ചു.

കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് ഉമ്മ ഷെമി മാത്രമായിരുന്നു. അര്‍ബുദ രോഗിയായ ഉമ്മ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയത്. എന്നാല്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഷെമീന് ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കൂട്ടക്കൊലയ്ക്ക് പ്രതിയെ പ്രേരിപ്പിച്ചത് സാമ്പത്തിക പ്രതിസന്ധിയാണെന്ന നിഗമനത്തിലാണ് പൊലീസ്. കടക്കെണിയുണ്ടായിട്ടും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചു. അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കി. വരുമാനം നിലച്ചിട്ടും അഫാന്‍ ആഡംബര ജീവിതം തുടര്‍ന്നുവെന്നും പൊലീസ് പറയുന്നു.

Related Articles

Back to top button