കെ സുധാകരനെ പിന്തുണച്ച് വെള്ളാപ്പളളി നടേശന്‍….കേരളത്തില്‍ നടക്കുന്നത്….

ആലപ്പുഴ: കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ചും കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പിന്തുണച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജ്യാതിര്‍ത്തിയില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടക്കുമ്പോള്‍ ഇവിടെ ‘ഓപ്പറേഷന്‍ സുധാകര്‍’ നടത്തുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിച്ചേക്കാവുന്ന ആന്റോ ആന്റണി എംപി സ്വന്തം മണ്ഡലമായ പത്തനംതിട്ടയില്‍ ഒരു കോണ്‍ഗ്രസുകാരനെ പോലും ജയിപ്പിക്കാന്‍ കഴിയാത്ത ആളാണെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

കെ സുധാകരനെ ഇപ്പോള്‍ മാറ്റുന്നതിന്റെ താല്‍പര്യം എന്താണെന്നാണ് അറിയേണ്ടത്. ജനങ്ങളില്‍നിന്ന് നല്ല ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനം സ്വീകരിച്ച കരുത്തനായ നേതാവാണ് കെ സുധാകരനെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Related Articles

Back to top button