ഐപിഎല്ലിൽ സൂര്യവംശിക്ക് അപൂർവ നേട്ടം; ‘ഒറ്റയാൾ പട്ടാളം’

ഐപിൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ചരിത്രനേട്ടവുമായി രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി. ഐപിഎല്ലിന്റെ ഒരു സീസണിൽ 700 റൺസ് തികയ്ക്കുന്ന ആദ്യ അൺക്യാപ്ഡ് (ഇതുവരെ ദേശീയ ടീമിനായി കളിക്കാത്ത) താരം എന്ന റെക്കോർഡാണ് ഈ പതിനഞ്ചുകാരൻ സ്വന്തമാക്കിയത്.ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇന്ന് റങ്ങുമ്പോൾ ഈ നാഴികക്കല്ലിലെത്താൻ ഈ യുവ ഇടംകൈയ്യൻ ബാറ്റർക്ക് 20 റൺസ് കൂടി വേണമായിരുന്നു. നാലാം ഓവറിലെ രണ്ടാമത്തെ പന്തിൽ റബാഡയെ ബൗണ്ടറി കടത്തിയാണ് ചരിത്ര നേട്ടം കൈവരിച്ചത്.
ന്യൂചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിലെ ബാറ്റിങ്ങിന് ബുദ്ധിമുട്ടേറിയ പിച്ചിൽ വെറും നാല് റൺസിനാണ് വൈഭവിന് സെഞ്ച്വറി നഷ്ടമായത്. 47 പന്തുകൾ നേരിട്ട താരം 96 റൺസെടുത്തു പുറത്തായി. ഏഴു സിക്‌സുകളും എട്ടു ഫോറുകളും ഉൾപ്പെടുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്.



