തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതി മുഖേന താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ ഇന്റർവ്യു നടത്തുന്നു. ഇലക്ട്രീഷ്യൻ ട്രെയിനി, ഒ.പി. ടിക്കറ്റ് റൈറ്റർ, സോനോളജിസ്റ്റ്, സെക്യൂരിറ്റി (പുരുഷൻ) എന്നീ തസ്തികകളിലാണ് നിയമനം. ഇലക്ട്രീഷ്യൻ ട്രെയിനി സെപ്റ്റംബർ 9ന്, ഒ.പി. ടിക്കറ്റ് റൈറ്റർ സെപ്റ്റംബർ 10ന്, സോനോളജിസ്റ്റ് 12ന്, സെക്യൂരിറ്റി (പുരുഷൻ) സെപ്റ്റംബർ 11 എന്നിങ്ങനെയാണ് ഇന്റർവ്യു തീയതി. താത്പര്യമുള്ളവർ വയസ്, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡാറ്റ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യു തീയതിയിൽ 45 വയസ് കവിയരുത്.