ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെ…അജ്ഞാത വ്യക്തി ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ…
വടകരയിൽ അജ്ഞാത വ്യക്തിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടത്. മംഗളൂരു – പുതുച്ചേരി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം കണ്ടത്. ഇത് ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. രാത്രി 7.20ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസ് ഉൾപ്പെടെയുള്ള അധികൃതരെ വിവരം അറിയിച്ചു. മൃതദേഹം പിന്നീട് വടകരയിലെ ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി