അനധികൃത മദ്യവിൽപ്പന..പൊലീസിന് വിവരം നൽകി..എൻജിനീയറിങ് വിദ്യാർത്ഥിയടക്കം 2 പേരെ കൊലപ്പെടുത്തി…

two youth death in chennai

തമിഴ്നാട്ടിൽ അനധികൃത മദ്യവിൽപ്പന എതിര്‍ത്തതിന് രണ്ട് യുവാക്കളെ കൊലപ്പെടുത്തി. തമിഴ്നാട് മയിലാടുതുറ മുട്ടത്താണ് ദാരുണമായ കൊലപാതകം. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഹരി ശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നു പ്രതികളെ പൊലീസ് പിടികൂടി.

മദ്യവിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന് സംശയിച്ചാണ് കൊലയെന്നാണ് പ്രാഥമിക നിഗമനം. അനധികൃത മദ്യവിൽപ്പനയിൽ അറസ്റ്റിലായി ജാമ്യമത്തിലിറങ്ങിയ വ്യക്തിയാണ് പ്രതികളിലൊരാള്‍. അനധികൃതമായി മദ്യ വിൽക്കുന്നവരുമായി നേരത്തെ യുവാക്കള്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. ഇവര്‍ പൊലീസിൽ വിവരം അറിയിച്ചിരുന്നുവെന്ന സംശയത്തിൽ ജാമ്യത്തിലിറങ്ങിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

Related Articles

Back to top button