വെള്ളച്ചാട്ടം കാണാന്‍ എത്തി…കുളിക്കാനിറങ്ങിയവരിൽ 2 പേർ ഒഴുക്കിൽപെട്ടു…ഒരാൾ….

കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ റംഷാദ് (20) ആണ് മരിച്ചത്. തരിശ് സ്വദേശിയാണ്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വ്യായാഴ്ട ഉച്ചയ്ക്ക് ശേഷമാണു അപകടം. അഞ്ചു പേരടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. പൂക്കോട്ടുമ്പാടം തരിശ് സ്വദേശികളായ അഞ്ചംഗ സംഘം വെള്ളച്ചാട്ടം കാണാന്‍ എത്തിയപ്പോഴായിരുന്നു അപകടം.

വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ റംഷാദ്, റഷീദ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. റംഷാദിന് ഒഴുക്കില്‍പ്പെട്ട് പാറക്കെട്ടുകളില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. സമീപത്തുണ്ടായിരുന്ന ആളുകൾ ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ റഷീദിനെ നിലമ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button