മണ്ണെണ്ണ സൂക്ഷിച്ചിരുന്നത് ജ്യൂസിന്റ ബോട്ടിലിൽ..രണ്ടു വയസുകാരന്റെ കരച്ചിൽ കേട്ടെത്തിയ അമ്മ കണ്ടത്…
Two-year-old boy died while undergoing treatment in Kanyakumari
ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ടു വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കന്യാകുമാരി ജില്ലയിൽ പനച്ചമൂടിന് സമീപം ദേവി കോടിലാണ് സംഭവം. അനിൽ-അരുണ ദമ്പതികളുടെ ഇളയ മകനായ ആരോണാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂത്ത സഹോദരനുമായി കളിക്കുന്നതിനിടെ ജ്യൂസിന്റ ബോട്ടിലിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ആരോൺ കുടിക്കുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ അമ്മയാണ് കുഞ്ഞ് മണ്ണെണ്ണ കുടിച്ചതായി കണ്ടത്. ഉടൻ തന്നെ നാട്ടുകാരെത്തി കുഞ്ഞിനെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.