യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, വീഡിയോ സുഹൃത്തുക്കൾക്ക് അയച്ചുനൽകി.. രണ്ട് പേർ അറസ്റ്റിൽ
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയുടെ ബന്ധു അടക്കം രണ്ട് പേർ അറസ്റ്റിലായി. യുവതിയുടെ സുഹൃത്ത് പയ്യോളി പുതുപ്പണം സ്വദേശി വാഴക്കണ്ടി താഴെ സായന്ത് പ്രകാശ്(20), ബന്ധു മൂരാട് കുന്നുംപുറത്ത് അഖിൽ(27) എന്നിവരെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ ഇവർ സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ചെയ്തിട്ടുണ്ട്. ഒൻപത് മാസം മുൻപ് അഖിൽ വഴിയാണ് യുവതി സായന്തിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയ ശേഷം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ പയ്യോളി ഇൻസ്‌പെക്ടർ പി ജിതേഷാണ് കേസ് അന്വേഷിച്ചത്




