മരുതിമലയിൽ നിന്ന് 2 പെൺകുട്ടികൾ താഴേയ്ക്ക് വീണു, ഒരാൾ മരിച്ചു, ഒരാൾ ആശുപത്രിയിൽ..
കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് 2 പെൺകുട്ടികൾ താഴേയ്ക്ക് വീണു. അടൂർ സ്വദേശികളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് വീണത്. അടൂർ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവർണ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വൈകിട്ട് 6.30 യോടയായിരുന്നു സംഭവം.