ദേശീയപാതയിൽ പുലര്‍ച്ചെ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.. രണ്ടു പേര്‍..

മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേര്‍ മരിച്ചു. കുറ്റിപ്പുറം പെരുമ്പറമ്പിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോറിക്ഷയിലിടിച്ചശേഷം നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. രാത്രിയിലടക്കം പ്രദേശത്ത് മഴ പെയ്തിരുന്നു

Related Articles

Back to top button