ആർസിബി വിജയാഘോഷ റാലിക്കിടെ രണ്ട് മരണം… ഒരാൾക്ക് ഗുരുതര പരിക്ക്…

ആർസിബി വിജയാഘോഷ റാലിക്കിടെ രണ്ട് മരണം. ശിവമൊഗ്ഗയിൽ ആർസിബി വിജയാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ റാലിക്കിടെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അഭിനന്ദൻ (21) എന്ന ആളാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ബെലഗാവിയിൽ ആഘോഷത്തിനിടെ ഹൃദയാഘാതം ഉണ്ടായാണ് ഒരു യുവാവ് മരിച്ചത്. ബെലഗാവി മൂഡാലഗി സ്വദേശി മഞ്ജുനാഥ് കുംഭാർ (25) ആണ് മരിച്ചത്.

ഫൈനലിൽ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ 6 റൺസിന് തകർത്താണ് ആർസിബി ആദ്യ ഐപിഎൽ കിരിടം കൈയെത്തിപ്പിടിച്ചത്. കിരീടപ്പോരിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസടിച്ചപ്പോൾ പഞ്ചാബിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 30 പന്തിൽ പുറത്താവാതെ 61 റൺസെടുത്ത ശശാങ്ക് സിംഗിൻറെ പോരാട്ടമാണ് പഞ്ചാബിൻറെ തോൽവിഭാരം കുറച്ചത്. ജോഷ് ഹേസൽവുഡ് എറിഞ്ഞ അവസാന ഓവറിൽ 29 റൺസായിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. ജോഷ് ഹേസൽവുഡിൻറെ ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാതിരുന്ന ശശാങ്ക് അവസാന നാല് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തിയെങ്കിലും ആറ് റൺസകലെ പഞ്ചാബ് കിരീടം കൈവിട്ടുകയായിരുന്നു.

Related Articles

Back to top button