സംസ്ഥാന പാതയിൽ അപകടം; ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു..

കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ആറ് പേർ ചികിത്സയിലാണ്. കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിൽ വച്ച് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസും കൂനംമൂച്ചി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.

എതിർ ദിശയിൽ വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാനായി ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളം കിൻഡർ ആശുപത്രിയിൽ നിന്ന് തൃശൂരിലേക്ക് രോഗിയെ കൊണ്ടുവരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. ചികിത്സ പൂർത്തിയാക്കി കുഞ്ഞിരാമനെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

Related Articles

Back to top button