ഹഷ് മണി കേസില്‍ ട്രംപിന് ശിക്ഷ.. തടവും പിഴയും….

പോണ്‍താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പണം നല്‍കിയെന്ന ഹഷ് മണി കേസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിരുപാധികം വിട്ടയക്കുന്നതായി ന്യൂയോര്‍ക്ക് കോടതി. നിയുക്ത പ്രസിഡന്റായതിനാല്‍ പ്രത്യേകം ശിക്ഷ വിധിക്കുന്നതു മാന്‍ഹട്ടന്‍ ജഡ്ജി ജുവാന്‍ എം മെര്‍ച്ചന്‍ ഒഴിവാക്കുകയും ചെയ്തു. ജയില്‍ശിക്ഷയുടെയോ പിഴയുടെയോ ഭീഷണിയില്ലാതെ ട്രംപിനു വൈറ്റ് ഹൗസില്‍ ചുമതല ഏറ്റെടുക്കാനാകും.

അധികാരത്തിലേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് നിർണായക വിധി. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ട്രംപിന് നാല് വർഷം വരെ തടവ് ശിക്ഷ വിധിച്ചിരുന്നു. നിയുക്ത പ്രസിഡന്റിന് കാര്യമായ പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് കേസിൽ ഹാജരായ ജഡ്ജി ജുവാൻ മെർച്ചൻ സൂചിപ്പിച്ചു. പ്രതിയെ ‘തടവോ പിഴയോ പ്രൊബേഷൻ മേൽനോട്ടമോ കൂടാതെ’ വിട്ടയക്കുമെന്നും മർച്ചൻ പറഞ്ഞു.

Related Articles

Back to top button