ആദിവാസി സ്ത്രീയെ ക്രൂര ബലാത്സംഗത്തിനിരയാക്കി… അക്രമികൾ…

രണ്ട് കുട്ടികളുടെ അമ്മയായ ആദിവാസി സ്ത്രീയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടത്തി. സ്ത്രീയുടെ മകൻ തന്നെയാണ് അമ്മയെ അയൽ വീട്ടിലെ തറയിൽ രക്തം വാർന്ന നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്. സ്ഥലത്തേക്ക് പൊലീസ് എത്തിയപ്പോഴേയ്ക്കും രക്തം വാർന്ന് യുവതി കൊല്ലപ്പെട്ടിരുന്നു. അക്രമികൾ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകുകയും ഗർഭാശയം പുറത്തെടുക്കുകയും ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്.

ഖൽവയ്ക്ക് സമീപത്തെ റോഷ്ണി ചൌക്കിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഗ്രാമവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്ത്രീയുടെ അയൽക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരായ ഹരി പാൽവി, സുനിൽ ധ്രുവെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അയൽവാസികളെ സ്ത്രീയ്ക്ക് പരിചയമുള്ളതായാണ് അയൽക്കാർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. 30നും 38നും മധ്യേ പ്രായമുള്ള യുവാക്കളാണ് സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചത്. ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് ഇവർ അറസ്റ്റിലായിട്ടുള്ളത്. മദ്യപിച്ച ശേഷമാണ് ഇവർ സ്ത്രീയെ ആക്രമിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Related Articles

Back to top button