രണ്ട് വർഷത്തിന് ശേഷം ട്രെയിൻ എത്തി…പിന്നാലെ മരണവും..

കൊച്ചിയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. കൊച്ചിയിലെത്തിയ ആഢംബര വിനോദ സഞ്ചാര ട്രെയിൻ ഗോൾഡൻ ചാരിയറ്റാണ് യുവാവിനെ ഇടിച്ചത്. യുപി സ്വദേശി കമലേഷാണ് അപകടത്തില്‍ മരിച്ചത്. വാത്തുരുത്തിയിൽ ഹാബർ ലൈനിലായിരുന്നു അപകടം. രണ്ട് വർഷത്തിന് ശേഷമാണ് ഇതിലൂടെ ട്രെയിൻ കടത്തി വിടുന്നത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button