കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവും കുട്ടിയും….

തിരുവനന്തപുരം വർക്കലയിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. വർക്കല പാലച്ചിറയിൽ വെച്ചുണ്ടായ അപകടത്തിൽ പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്. കുടുംബം സഞ്ചരിച്ച കാർ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചായിരുന്നു അപകടമുണ്ടായത്. വാഹനമോടിച്ചിരുന്ന ലൈലയുടെ ഭർത്താവിനും കാറിലുണ്ടായിരുന്ന കുട്ടിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുടുംബം സഞ്ചരിച്ച ഷെവർലെ ബീറ്റ് കാർ പാലച്ചിറ ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിൽ ഇടിച്ചു തകരുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും സമീപവാസികളും ആണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. അപകടം നടന്നയുടൻ പരിക്കേറ്റവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലൈലയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഭർത്താവും കുട്ടിയും ചികിത്സയിൽ തുടരുകയാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. സംഭവത്തിൽ വർക്കല പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുകയാണ്.

Related Articles

Back to top button