സ്വര്‍ണം താഴോട്ടോ? വിലയില്‍ ഇടിവ്.. ഇന്നത്തെ നിരക്ക് അറിയാം..

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. ഇതോടെ കേരളത്തില്‍ ഒരു പവൻ സ്വർണത്തിന്റെ വില 73,680 യായി.

ഒരു ഗ്രാം സ്വർണത്തിന്റെ വില 9210 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 74120 രൂപയായിരുന്നു. ഏക്കാലത്തേയും ഉയർന്ന നിരക്കില്‍ ഈ മാസം സ്വർണവില തൊട്ടിരുന്നു.

ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ജൂണ്‍ ഒന്നാം തീയതിയിലെ 71,360 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.

Related Articles

Back to top button