കാന്താര 2 സെറ്റിൽ വീണ്ടും മരണം; തൃശൂർ സ്വദേശിയുടെ വിയോ​ഗത്തിന് കാരണം..

ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റർ 1ന്റെ സെറ്റിൽ വീണ്ടും മരണം. തൃശൂർ സ്വദേശിയും നടനും മിമിക്രി താരവുമായ നിജു വി കെ ആണ് മരിച്ചത്. 43 വയസായിരുന്നു. ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ ആയിരുന്നു നിജുവിന്റെ താമസം. ഇവിടെ വച്ച് പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാന്താര സെറ്റിൽ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്.

Related Articles

Back to top button