നെടുമ്പാശേരി മൂന്ന് വയസുകാരന്റെ മരണം: റിഥാനുമായി മടക്കയാത്രക്ക് കുടുംബം… പോസ്റ്റുമോർട്ടം പൂർത്തിയായി…

വിമാനത്താവളത്തിൽ മാലിന്യ കുഴിയിൽ വീണ് മരിച്ച മൂന്ന് വയസുകാരന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. രാവിലെ വിമാനത്തിൽ മൃതദേഹം സ്വദേശമായ രാജസ്ഥാനിലേക്ക് കൊണ്ടു പോകും.

വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു വിമാനത്താവളത്തിലെ കഫേയ്ക്ക് പുറത്തുള്ള മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരനായറിഥാൻ ജജു മരണപ്പെടുന്നത്. മൂന്നാറിൽ വിനോദയാത്രയ്ക്കെത്തിയ ഏഴം​ഗ സംഘത്തിലായിരുന്നു റിഥാൻ. ആഭ്യന്തര ടെർമിനലിൽ നിന്ന് പുറത്തെത്തി ടൂർ ഏജൻസിക്കായി കാത്തിരിക്കുന്നതിനിടെയാണു ഭക്ഷണം കഴിക്കാനായി സമീപത്തെ കഫറ്റീരിയയിലേക്ക് കുടുംബം കയറിയത്. ഇതിനിടെയായിരുന്നു അപകടം. 4 വയസുകാരനായ സഹോദരനൊപ്പം കളിക്കുന്നതിനിടെയാണു റിഥാൻ കുഴിയിലേക്ക് വീഴുന്നത്. കുട്ടിയെ കാണാതായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി മാലിന്യക്കുഴിയിൽ വീണതായി കണ്ടെത്തിയത്. ഉടനെ പുറത്തെത്തിച്ചെങ്കിലും ശ്വാസ തടസം മൂലം കുട്ടി മരണപ്പെടുകയായിരുന്നു.

Related Articles

Back to top button