ബസിനടിയിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം…സംഭവം…

ആലുവ എടത്തലയിൽ സ്കൂൾ ബസിലും സ്വകാര്യ ബസിലും തട്ടി ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പുക്കാട്ടുപടി വള്ളത്തോൾ സ്മാരക ലൈബ്രറിയ്ക്ക് സമീപം താമസിക്കുന്ന പുറമഠത്തിൽ അജിൻ ബിജു (18) ആണ് മരിച്ചത്.

എടത്തല എസ്.ഒ.എസിന് സമീപത്ത് വെച്ച് അജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു സ്കൂൾ ബസിൽ തട്ടി നിയന്ത്രണം വിടുകയും, തൊട്ടടുത്തുള്ള സ്വകാര്യ ബസിനടിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. അസീസി തെരേസിയൻ അക്കാദമിയിലെ വിദ്യാർത്ഥിയാണ് അജിൻ.ബിജു വർഗീസിന്റെയും ഷെറിന്റെയും മകനാണ്.

Related Articles

Back to top button