ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വയോധികനെ കാണാനില്ല….തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്…

ശ്രീകൃഷ്ണപുരം കുലിക്കിലിയാട് അയ്യപ്പൻകാവിലെ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന് ദാരുണാന്ത്യം . രാവിലെ 7 മണിയോടെ കുളത്തില്‍ കുളിക്കാനായി പോയ ശിവദാസന്‍ ഏറെ നേരമായും തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു പോകുകയായിരുന്നു. ക്ഷേത്രത്തിനടുത്തു തന്നെ താമസിക്കുന്ന പൊരുപ്പത്ത് ശിവദാസൻ (60) ആണ് കുളത്തിൽ വീണു മരിച്ചത്.

കുളക്കടവില്‍ നിന്ന് തോര്‍ത്തും സോപ്പും കണ്ടെടുത്തതോടെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഫയർ ഫോഴ്‌സ് നടത്തിയ തെരച്ചിലിൽ ആണ് കുളത്തിനടിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. നിലവിൽ മൃതദേഹം പ്രാരംഭ ഘട്ട പരിശോധനയ്ക്കായി മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ്. ഇനി മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോകുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button