‘കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതല്ല, ദിവ്യയെ തടയാതിരുന്നത് പ്രോട്ടോക്കോൾ നിമിത്തം…പ്രതികരണവുമായി കളക്ടർ…
എഡിഎം നവീൻ ബാബുവിന്റെ മരണം ദൌർഭാഗ്യകരമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്ന് ജില്ലാ കളക്ടർ പ്രതികരിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ചകത്ത് കുറ്റസമ്മതമല്ലെന്നുമാണ് കളക്ടർ അരുൺ കെ വിജയൻ പ്രതികരിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്നും കളക്ടർ . കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികരിക്കുന്നതിൽ പരിമിതികളുണ്ട്. സ്റ്റാഫ് കൌൺസിൽ ആയിരുന്നു പരിപാടിയുടെ സംഘാടകർ. എന്നാൽ പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ ക്ഷണിച്ചോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ കളക്ടർ തയ്യാറായില്ല. പ്രോട്ടോക്കോൾ ലംഘനം ആവും എന്നതിനാലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തടയാതിരുന്നതെന്നും കളക്ടർ അരുൺ കെ വിജയൻ പ്രതികരിക്കുന്നത്.