തച്ചങ്കരി കാറിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവം…റിപ്പോർട്ടിൽ…

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടും മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ ഉപയോഗിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടന്നത് ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. ടോമിന്‍ ജെ തച്ചങ്കരി ചിഹ്നം ഉപയോഗിച്ചത് ഒറ്റ ദിവസം മാത്രമാണെന്നും മറ്റ് ദിവസങ്ങളില്‍ ചിഹ്നം ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നടന്നത് നിയമലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോട്ടയം എസ്പിയും സ്‌പെഷ്യല്‍ ബ്രാഞ്ചും ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ഗതാഗത നിയമലംഘനം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഉടന്‍ കേസെടുക്കും. ഗുരുതര വകുപ്പുകള്‍ ചുമത്താതെയായിരിക്കും നടപടി. എസ്പിയുടെ നിര്‍ദേശപ്രകാരം കോട്ടയം ഈസ്റ്റ് പൊലീസായിരിക്കും കേസെടുക്കുക.

Related Articles

Back to top button