ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല… പണം ആവശ്യപ്പെട്ടു.. ആംബുലൻസിൽ കഴിയേണ്ടിവന്നത്…
ബലാത്സംഗത്തിനിരയായ പെൺകുട്ടി ചികിത്സ ലഭിക്കാതെ മരിച്ചെന്ന് പരാതി. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും പണം ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. മുസഫർനഗർ സ്വദേശിയായ പതിനൊന്നുകാരി ആണ് മരിച്ചത്. ബലാത്സംഗത്തിന് ശേഷം പെൺകുട്ടി ഗുരുതരാക്രമണത്തിന് ഇരയായിട്ടുണ്ട്. പെൺകുട്ടിയുടെ കഴുത്തിൽ മുറിവേൽപിച്ചിരുന്നു. തുടർന്ന് മുസഫർനഗറിൽ നിന്ന് പാറ്റ്ന മെഡിക്കൽ കോളേജിൽ എത്തിച്ച പെൺകുട്ടി ആംബുലൻസിൽ കഴിയേണ്ടിവന്നത് മണിക്കൂറുകളോളമാണെന്നും പറയുന്നു. ഇതിനെ തുടർന്ന് പെൺകുട്ടി ചികിത്സ ലഭിക്കാതെ മരിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി രോഹിത്ത് സെനി അറസ്റ്റിലായിട്ടുണ്ട്.