വീട്ടുവരാന്തയിലെ തിണ്ണയിൽ കിടന്നുറങ്ങി… വീട്ടുകാർ രാവിലെ കണ്ടത്…
ഭിന്നശേഷിക്കാരനും സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്തതുമായ യുവാവ് മരിച്ചനിലയിൽ. വീട്ടുവരാന്തയിലെ തിണ്ണയിൽ കിടന്നുറങ്ങിയ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളയം പഞ്ചായത്തിൽ ഒന്നാം വാർഡിൽ താമസിക്കുന്ന ചെട്ട്യാംവീട്ടിൽ നിധീഷ് (34) ആണ് മരിച്ചത്. ഉറക്കത്തിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് കരുതുന്നത്.
പുലർച്ചെ അബോധാവസ്ഥയിൽ വരാന്തയിൽ കിടക്കുന്ന നിലയിൽ കണ്ട നിധീഷിനെ വീട്ടുകാർ ഉടൻ തന്നെ വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും നേരത്തേ മരിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു. പരേതനായ കുമാരന്റെയും സതിയുടെയും മകനാണ്. സഹോദരങ്ങൾ: അഭിനന്ദ്, അരുണിമ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.