വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ വിഫലം…ചെളിയിൽ പൂണ്ട കാട്ടുപോത്ത് ചത്തു…

പാലക്കാട് മലമ്പുഴ ആനക്കല്ലിൽ ചെളിയിൽ പൂണ്ട കാട്ടുപോത്ത് ചത്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.അഗമലവാരം സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അവശനിലയിൽ ആയ കാട്ടുപോത്തിന് വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയിരുന്നു. ഡിഎഫ്ഓ, വെറ്ററിനറി സർജൻ ഡോ ഡേവിഡ് എബ്രഹാം എന്നിവർ എത്തി ചികിത്സ നൽകിയെങ്കിലും കാട്ടുപോത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു

Related Articles

Back to top button