യുഡിഎഫ് സർക്കാരിൽ വകുപ്പുവിഭജനം പൂർത്തിയായി…. ആഭ്യന്തരം ചെന്നിത്തലയ്ക്ക്, മുഖ്യമന്ത്രിക്ക് പൊതുഭരണവും ധനവും…. സണ്ണി ജോസഫിന്….

തിരുവനന്തപുരം: പുതിയ വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. ആദ്യഘട്ടത്തിൽ പുറത്തുവന്ന സൂചനകളിൽ നിന്നും വ്യത്യസ്തമായി വലിയ രീതിയിലുള്ള അഴിച്ചുപണികളോടെയാണ് ഔദ്യോഗിക വകുപ്പുവിഭജന ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. നിർണായകമായ ആഭ്യന്തര വകുപ്പും റവന്യൂ വകുപ്പുമടക്കം പ്രമുഖ നേതാക്കൾക്കായി വിഭജിച്ചു നൽകിയിട്ടുണ്ട്.

വകുപ്പുവിഭജനത്തിൽ ഏറ്റവും ശ്രദ്ധേയമായത് മുഖ്യമന്ത്രിയുടെയും രമേശ് ചെന്നിത്തലയുടെയും വകുപ്പുകളാണ്. പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കൈകളിൽ നിലനിർത്തി. സംസ്ഥാനത്തെ ഏറ്റവും നിർണായകമായ ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്കാണ് ലഭിച്ചിരിക്കുന്നത്. തുടക്കത്തിൽ കേട്ട പല ഊഹാപോഹങ്ങളെയും തിരുത്തിക്കുറിച്ചാണ് മറ്റ് പ്രധാന മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചിരിക്കുന്നത്.

മന്ത്രിമാരും വകുപ്പുകളും

  1. വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി
  2. പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
  3. രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ
  4. സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
  5. കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം
  6. മോൻസ് ജോസഫ്- ജലവിഭവം
  7. ഷിബു ബേബി ജോൺ- വനം
  8. അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലെെസ്
  9. സി.പി. ജോൺ- ഗതാഗതം
  10. എ.പി. അനിൽകുമാർ- റവന്യൂ
  11. എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
  12. പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം
  13. റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം
  14. ബിന്ദു കൃഷ്ണ- തൊഴിൽ, വനിതാ-ശിശുക്ഷേമം
  15. എം. ലിജു- എക്‌സൈസ്, സഹകരണം
  16. കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം
  17. പി.കെ. ബഷീർ-പൊതുമരാമത്ത്
  18. വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി
  19. ടി. സിദ്ദിഖ്- കൃഷി
  20. കെ.എ. തുളസി- പിന്നോക്കക്ഷേമം
  21. ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കയോളജി 

പ്രതീക്ഷിച്ചതിലും വലിയ അഴിച്ചുപണികളോടെ വകുപ്പുവിഭജനം പൂർത്തിയായതോടെ പുതിയ യുഡിഎഫ് സർക്കാർ വരും ദിവസങ്ങളിൽ പൂർണ്ണ സജ്ജമായി ഭരണനടപടികളിലേക്ക് കടക്കും.

Related Articles

Back to top button