ഊന്നുകല്ലിലേത് കവര്‍ച്ച ലക്ഷ്യമിട്ടുള്ള കൊലപാതകം…പ്രതിയായ സുഹൃത്ത് ഒളിവിൽ തന്നെ..

ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ ശാന്തയുടെ മരണം കവര്‍ച്ച ലക്ഷ്യമിട്ടുള്ള കൊലപാതകമെന്ന് പോലീസ് . ഇവര്‍ ധരിച്ചിരുന്ന 12 പവന്‍ ആഭരണങ്ങളില്‍ ഒന്‍പത് പവന്‍ സ്വർണ്ണം നഷ്ടമായിരുന്നു. നഷ്ടമായ സ്വര്‍ണ്ണം അടിമാലിയിലെ ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കേസില്‍ പ്രതി ഹോട്ടല്‍ ജീവനക്കാരനായ രാജേഷിനായി അന്വേഷണം തുടരുകയാണ്. ഇരുവരും തമ്മില്‍ കാലങ്ങളായുള്ള സൗഹൃദമാണെന്നാണ് വിവരം. ഈ സൗഹൃദം മുതലെടുത്ത് കവര്‍ച്ച ലക്ഷ്യമിട്ടുള്ള കൊലപാതകമാണ് രാജേഷ് നടത്തിയത്. രാജേഷ് ഒളിവിലാണ്.

Related Articles

Back to top button