ആശാ വർക്ക‍മാർക്ക് നൽകാനുള്ള കേന്ദ്രവിഹിതം നൽകി…കേന്ദ്രത്തെ കേരളം പഴിചാരുന്നുവെന്ന് കേന്ദ്രസർക്കാർ…

തിരുവനന്തപുരം: കേരളത്തിലെ ആശ വർക്ക‍ര്‍മാർക്ക് നൽകാനുള്ള കേന്ദ്രവിഹിതം നൽകിക്കഴിഞ്ഞെന്ന് കേന്ദ്രസർക്കാർ. സ്വന്തം വീഴ്ച്ച മറയ്ക്കാൻ കേരളം കേന്ദ്രത്തെ പഴിചാരുകയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പറഞ്ഞു .ബജറ്റിൽ അനുവദിച്ചതിനുപുറമേ 120 കോടി രൂപ കേരളത്തിന് നൽകി.

കേന്ദ്രത്തിൽനിന്ന് പണം കിട്ടാൻ വൈകിയതാണ് ശമ്പളവിതരണം വൈകാൻ കാരണമായതെന്ന സംസ്ഥാന മന്ത്രിമാരുടെ പ്രസ്താവന തെറ്റാണ്. 2024-2025-ൽ സംസ്ഥാനത്തിനു നൽകേണ്ട 913.24 കോടി രൂപയുടെ സ്ഥാനത്ത് 938.80 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകി. ഒരു സംസ്ഥാനത്തോടും കേന്ദ്രം വിവേചനം കാണിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button