വടക്കാഞ്ചേരിയിൽ ക്രിസ്തുരാജന്റെ തിരുസ്വരൂപം മോഷ്ടിച്ച്…ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ അറസ്റ്റിൽ…
വടക്കാഞ്ചേരി മുണ്ടത്തിക്കോട് സെന്ററില്‍ പള്ളിവക സ്ഥലത്ത് സ്ഥാപിച്ച ക്രിസ്തുരാജന്റെ തിരുസ്വരൂപം ചില്ലുകൂട് തകര്‍ത്ത് കവര്‍ന്നു. സംഭവത്തില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ നെടിയേടത്ത് ഷാജിയെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അതിരൂപതയെ അറിയിക്കുകയും മുണ്ടത്തിക്കോട് ക്രിസ്തുരാജ പള്ളി അധികാരികള്‍ പൊലീസിന് പരാതി നല്‍കുകയുമായിരുന്നു.സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ വിശ്വാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മെഡിക്കല്‍ കോളേജ് പൊലീസ് വീട്ടിലെത്തി ഷാജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഷാജിയുടെ മകനെയും ചോദ്യം ചെയ്യുന്നുണ്ട്. വീടിനു സമീപം കുരിശു പള്ളി വരുന്നതിനെതിരെ ഷാജി നേരത്തെ പരാതിയുമായി രംഗത്തുവന്നിരുന്നു. തിരുസ്വരൂപം കണ്ടെടുക്കാന്‍ ജില്ലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഷാജിയെ സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.