ബാഗ് മുറിയിൽ ഉണ്ടായിരുന്നത് വെറും ഒരു മിനിറ്റ്…പണം നിറയ്ക്കാനോ മാറ്റാനോ ആ സമയം പോരാ….രാഹുല്‍ മാങ്കൂട്ടത്തിൽ…
പാലക്കാട്ടെ കള്ളപ്പണ വിവാദത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഫറന്‍സ് മുറിയില്‍ ബാഗ് ഉണ്ടായിരുന്നത് ഒരു മിനിറ്റ് മാത്രമാണെന്നും ആ സമയം കൊണ്ട് പണം പെട്ടിയില്‍ നിന്ന് മാറ്റാനോ അതില്‍ നിറയ്ക്കാനോ സാധിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
സാധാരണ രാഷ്ട്രീയ നേതാക്കള്‍ വാഹനത്തില്‍ അധികം വസ്ത്രങ്ങൾ കരുതാറുണ്ടെന്ന് രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലമാണെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ ഉറപ്പായും വസ്ത്രം കരുതും. തനിക്കൊപ്പമുള്ള കെഎസ്‌യു നേതാവ് ഫസല്‍ അബ്ബാസിനോട് വസ്ത്രം അടങ്ങിയ പെട്ടി മുകളിലേയ്ക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഫസലിന്റെ നിര്‍ദേശ പ്രകാരം ഫെനി നൈനാന്‍ കോണ്‍ഫറന്‍സ് മുറിയില്‍ വസ്ത്രം എത്തിക്കുകയായിരുന്നു. ബാഗ് ഹോട്ടലിലെ ഏതെങ്കിലും മുറിയില്‍ നിന്നല്ല കൊണ്ടുവന്നത്. പുറത്ത് തന്റെ കാറില്‍ നിന്നാണ് ബാഗ് എത്തിച്ചത്. പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകുമെന്നും രാഹുല്‍ പറഞ്ഞു.