സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവര്‍ത്തകര്‍….സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഇന്ന്…

തിരുവനന്തപുരം: സാർവദേശീയ തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവ‍ർത്തകർ. ഇന്ന് രാവിലെ പത്തുമണിക്ക് തൊഴിലാളികൾ മെയ് ദിന റാലി നടത്തും. സമരത്തിന്‍റെ 81ആം ദിവസമായ ഇന്ന് രാപ്പകൽ സമര യാത്രയുടെ ഫ്ലാഗ് ഓഫും നടക്കും. യാത്രയുടെ ക്യാപ്റ്റൻ എം.എ.ബിന്ദുവിന് പ്രമുഖ ഗാന്ധിയൻ ഡോ. എം.പി. മത്തായി പതാക കൈമാറും.

മെയ് അഞ്ച് മുതൽ ജൂൺ 17 വരെയാണ് കാസർകോട് നിന്ന് തുടങ്ങി തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്ന രാപ്പകൽ സമര യാത്ര. ആശാ പ്രവർത്തകരുടെ റിലേ നിരാഹാര സമരം ഇന്ന് 42ാം ദിവസത്തിലേക്കും കടന്നു. എൻ.ശോഭന കുമാരി, ലേഖ സുരേഷ് , പി ലാര്യ എന്നിവരാണ് നിരാഹാര സമരം അനുഷ്ഠിക്കുന്നത്.ലോകമ്പെടാമും തൊഴിൽ മേഖലകൾ മുമ്പില്ലാത്ത വിധം പ്രതിസന്ധി നേരിടുന്ന ഈ കാലത്താണ് മെയ് ദിനം ആചരിക്കുന്നത്.

Related Articles

Back to top button