തലച്ചോറിൽ ട്യൂമറിന് ശസ്ത്രക്രിയ…. കിടപ്പിലായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി….

താമരശ്ശേരി കൈതപ്പൊയിലിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദയാണ് കൊല്ലപ്പെട്ടത്. കൊലയാളിയായ ഏകമകൻ 25 വയസുള്ള ആഷിഖിനായി പൊലീസ് തെരച്ചിൽ തുടങ്ങി. ഇന്ന് ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽ വെച്ചാണ് സംഭവം.

മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബെംഗളുരുവിലെ ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു. ബ്രെയിൻ ട്യൂമ‍ർ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ശരീരം തളർന്നിരുന്നു. ഇന്ന് ഉമ്മയെ കാണാനെത്തിയ മകൻ, ഷക്കീലയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതി ആഷിഖിനായി പൊലീസ് തെരച്ചിൽ തുടങ്ങി

Related Articles

Back to top button