ലോകസുന്ദരിപ്പട്ടം ചൂടി ഒപാല്‍ സുഷാത..

ലോകസുന്ദരിപ്പട്ടം ചൂടി തായ്‌ലന്‍ഡിന്റെ ഒപാല്‍ സുഷാത. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന 72-ാമത് മിസ് വേള്‍ഡ് കിരീട മത്സരത്തില്‍ എത്യോപ്യയുടെ എലീസെ റാന്‍ഡ്മാ, മാര്‍ട്ടിന്‍ക്യുവിന്റെ ഒറോലി ജോഷിം, പോളണ്ടിന്റെ മാജ ക്ലാജ്ഡ എന്നിവരെ പിന്തള്ളിയാണ് ഒപാല്‍ സുചാത ഒന്നാമതെത്തിയത്.എത്യോപയുടെ ഹാസെറ്റ് ദേറെജെയാണ് ഫസ്റ്റ് റണർഅപ്പ്. പോളണ്ടിന്റെ മയ ക്ലയിഡ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയിൽ നിന്നുള്ള മത്സരാർഥി നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടിൽ എത്താൻ ആയില്ല. ഹൈദരാബാദിൽ വച്ചായിരുന്നു മിസ്സ് വേൾഡ് മത്സരം.
ബ്രസീൽ, മാർട്ടിനിക്, എത്യോപ്യ, നമീബിയ, പോളണ്ട്, യുക്രെയിൻ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അവസാന എട്ടിൽ എത്തിയത്. മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരിൽ നിന്ന് യോഗ്യത നേടിയ നാൽപത് പേരാണ് അവസാനഘട്ടത്തിൽ മാറ്റുരച്ചത്.
നിലവിലെ മിസ് വേള്‍ഡ് ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോല ഒപാല്‍ സുഷാതയെ കീരീടമണിയിച്ചു.മേയ് ഏഴിന് ആരംഭിച്ച മിസ് വേള്‍ഡ് മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 108 പേരായിരുന്നു ഉണ്ടായിരുന്നത്. അമേരിക്ക-കരീബിയന്‍, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ,-ഓഷ്യാനിയ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. ആദ്യഘട്ട എലിമിനേഷന് ശേഷം ഇരുപത് പേര്‍ (ഓരോ വിഭാഗത്തില്‍ നിന്നും അഞ്ച് പേര്‍ വീതം) അടുത്ത ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇവരില്‍ നിന്ന് എട്ട് പേര്‍ അടുത്ത ഘട്ടത്തിലെത്തി. അവസാനഘട്ടത്തില്‍ ഓരോവിഭാഗത്തില്‍ നിന്നും ഒരാള്‍ മാത്രം തിരഞ്ഞെടുക്കപ്പെട്ടു. അവസാന നാലില്‍ നിന്നാണ് ഒപാല്‍ സുഷാത ലോകസുന്ദരിപ്പട്ടം ചൂടിയത്.



