അജ്ഞാത ആക്രമണം… കൊല്ലപ്പെട്ടത് ഇന്ത്യയിൽ വിവിധ സ്‌ഫോടനങ്ങളിൽ പങ്കുള്ള കൊടുംഭീകരൻ…

ഇന്ത്യയിൽ വിവിധ സ്‌ഫോടനങ്ങളിൽ പങ്കുള്ള സെയ്ഫുള്ള കൊടുംഭീകരനായ സെയ്ഫുള്ള ഖാലിദ് പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ അജ്ഞാതരായ ആളുകളുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

2001ലെ രാംപുർ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണം, 2005ലെ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ ആക്രമണം, 2006ൽ നാഗ്പുരിലെ ആർഎസ്എസ് കേന്ദ്രകാര്യാലയത്തിന് നേരെ നടന്ന ആക്രമണം എന്നിവയുടെ സൂത്രധാരനാണ് സെയ്ഫുള്ള ഖാലിദെന്നാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്.രണ്ടായിരത്തിന്റെ തുടക്കത്തിലെ ആദ്യ അഞ്ച് വർഷങ്ങളിൽ ഇയാൾ മുഖ്യ സൂത്രധാരനായിരുന്ന ആക്രമണങ്ങളിൽ നിരവധിപേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ നേപ്പാളിൽ വിനോദ് കുമാർ എന്ന കള്ളപ്പേരിൽ കഴിയവേയാണ് ഇയാൾ ഇന്ത്യയിലെ ആക്രമണങ്ങൾ എല്ലാം ആസൂത്രണം ചെയ്തത്.നേപ്പാളിൽ കഴിയവെ അവിടുത്തുകാരിയായ ഒരു സ്ത്രീയെ ഇയാൾ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇവിടെ ഇയാൾ യുവാക്കളെ ഭീകരസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാനും ശ്രമിച്ചിരുന്നു. പിന്നീട് ഇവിടെ നിന്ന് പാകിസ്ഥാനിലേക്ക് തിരികെ പോകുകയായിരുന്നു.

Related Articles

Back to top button