തെലുഗു നടൻ ഫിഷ് വെങ്കട്ട് അന്തരിച്ചു

തെലുഗു നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തെലുഗു സിനിമയിലെ പരിചിത മുഖമായ വെങ്കട്ട് ഖുഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്കെത്തുന്നത്. നിരവധി ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. ദില്‍, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.

Related Articles

Back to top button