ഉത്തരക്കടലാസ്​ നഷ്ടമായ സംഭവം.. അധ്യാപകന്റെ ജോലി തെറിച്ചു.. പിരിച്ചുവിട്ടു..

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം.​ബി.​എ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ കോ​ള​ജ്​ പു​റ​ത്താ​ക്കി. പൂ​ജ​പ്പു​ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ കോ​ഓ​പ​റേ​റ്റി​വ്​ മാ​നേ​ജ്​​മെ​ന്‍റി​ലെ ഗെ​സ്റ്റ്​ അ​ധ്യാ​പ​ക​ൻ പ്ര​മോ​ദി​നെ​യാ​ണ്​ പി​രി​ച്ചു​വി​ട്ട​താ​യി പ്രി​ൻ​സി​പ്പ​ൽ സ​ർ​വ​ക​ലാ​ശാ​ല​യെ അ​റി​യി​ച്ച​ത്.

അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​ക്ക്​ സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ന​ട​പ​ടി. 2024 മേ​യി​ൽ ന​ട​ന്ന എം.​ബി.​എ മൂ​ന്നാം സെ​മ​സ്റ്റ​ർ ‘പ്രൊ​ജ​ക്ട്​ ഫൈ​നാ​ൻ​സ്​’ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ്​ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി കൊ​ണ്ടു​പോ​ക​വെ പ്ര​മോ​ദി​ന്‍റെ പ​ക്ക​ൽ​നി​ന്ന്​ ന​ഷ്ട​പ്പെ​ട്ട​ത്. ഉ​ത്ത​ര​പ്പേ​പ്പ​ർ ന​ഷ്ട​മാ​യ 71 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഏ​പ്രി​ൽ ഏ​ഴി​ന്​ പു​നഃ​പ​രീ​ക്ഷ ന​ട​ത്താ​ൻ സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചി​രു​ന്നു.

Related Articles

Back to top button