ഉച്ചയ്ക്ക് ഉഷ നോക്കിയപ്പോൾ രണ്ടെണ്ണത്തിൽ ഒരാടിനെ കാണാനില്ല; അന്വേഷിച്ചപ്പോൾ…
അട്ടപ്പാടിയിലെ ജനവാസ മേഖലയിൽ പുലിയെന്ന് സംശയം. ധോണിഗുണ്ട് മരപ്പാലത്ത് മേയാൻപോയ ആടിനെ പിടിച്ചു കൊന്നത് പുലിയെന്നാണ് പ്രദേശവാസികൾ സംശയം ഉന്നയിക്കുന്നത്. മരപ്പാലം സ്വദേശി ഉഷയുടെ ആടിനെയാണ് കൊന്നത്. ഒരു ആടിനെ കാണാനില്ലെന്നും ഉടമ പറയുന്നു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. പുലി തന്നെയാകാം അക്രമിച്ചതെന്നാണ് വനം വകുപ്പിന്റെയും പ്രാഥമിക നിഗമനം. ആടിൻ്റെ കഴുത്തിലെ പാടുകൾ പുലിയുടെ ആക്രമണത്തിന് സമാനമെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രദേശത്ത് നിരീക്ഷണത്തിന് ആർആർടി സംഘത്തെ നിയോഗിച്ചെന്നും വനം വകുപ്പ് അറിയിച്ചു.