ഐബി ഉദ്യോഗസ്ഥ മരണപ്പെട്ട കേസ്… പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി…
ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. ഇന്ന് സുകാന്തിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സുകാന്തിനെ പ്രതി ചേർത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാത്തതിൽ വിമർശനം ഉയരുന്നതിനിടെയാണ് കൊച്ചിയിൽ പ്രതി കീഴടങ്ങിയത്.