വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു….

കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം ചേറുംകോട് മനോജ് – മായ ദമ്പതികളുടെ മകൾ ദേവിക (10) യാണ് മരിച്ചത്.  
വീട്ടുകാരും പ്രദേശത്തുള്ളവരുമായി ഇവർ തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോയതാണ്. ഇന്നലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തമിഴ്നാട് നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. കുട്ടിക്ക് പനിയുണ്ടായിരുന്നു. കുട്ടിയുടെ സോഡിയം കുറഞ്ഞതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

അതേസമയം കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ ഷാരോൺ ജിജിയാണ് മരിച്ചത് .പത്തനംതിട്ട മൈലപ്ര സ്വദേശി സാമുവലിന്റെ മകൾ ആയിരുന്നു.

Related Articles

Back to top button