കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീണു.. ഗായത്രിപ്പുഴയിൽ വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ..

പാലക്കാട് ഗായത്രിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ പ്രണവ് (21) ആണ് ഒഴുക്കിൽപെട്ടത്. തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലത്തൂര്‍ ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവർ സ്ഥലത്തെത്തി പുഴയിൽ തെരച്ചില്‍ നടത്തിവരികയാണ്. വിദ്യാർത്ഥിയെ ഇതുവരേയും കണ്ടെത്താനായിട്ടില്ല

Related Articles

Back to top button